ശ്രീലങ്കയ്ക്കെതിരായ യു‌എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമായിരുന്നുവെന്ന് ചിദംബരം

ചെന്നൈ| WEBDUNIA|
PTI
PTI
ശ്രീലങ്കയ്‌ക്കെതിരായ യുദ്ധകുറ്റങ്ങള്‍ അന്വേഷിക്കാനുള്ള യുഎന്‍ പ്രമേയത്തെ പിന്തുണക്കണമായിരുന്നുവെന്ന് കേന്ദ്രധനമന്ത്രി പി ചിദംബരം. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് തന്റെ പാര്‍ട്ടി നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

പ്രമേയത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ഐക്യമില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ലാത്ത തമിഴ്നാട്ടില്‍ വോട്ട് പ്രതീക്ഷയില്ലാത്തതാണ് സര്‍ക്കാരിനെ ഇത്തരമൊരു നിലപാട് യുഎന്നില്‍ സ്വീകരിക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. എന്നാല്‍ മകന്‍ മത്സര രംഗത്തുള്ളതിനാല്‍ ചിദംബരത്തിന് ഇതില്‍ തമിഴ്നാട്ടില്‍ മറുപടി നല്‍കേണ്ട അവസ്ഥയാണ്.

2009ല്‍ അവസാനിച്ച മൂന്നു പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയ്‌ക്കെതിരെ നടപടി വേണമെന്ന വാദത്തിലാണ് തമിഴ്‌നാട്ടിലെ പ്രദേശിക കക്ഷികള്‍ എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് നേതൃത്വം കാണിച്ചിട്ടില്ല. ഇന്നലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ പ്രതിനിധി ദിലീപ് സിംഗ് ശ്രീലങ്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് പ്രമേയത്തെ വിശേഷിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :