ഏഷ്യാ കപ്പില്‍ ആദ്യ വിജയം ശ്രീലങ്കയ്ക്ക്. പാകിസ്ഥാനെ 12 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് തിരിമാനെയുടെ(102) രണ്ടാം ഏകദിന സെഞ്ച്വറിയും രണ്ടാം വിക്കറ്റില്‍ തിരിമാനെ- കുമാര്‍ സംഗക്കാര(67) സഖ്യം 146 പന്തില്‍ നേടിയ 161 റണ്‍സുമാണ് ലങ്കയെ മാന്യമായ 296 എന്ന സ്‌കോറിലേക്ക് നയിച്ചത്. 110 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു തിരിമാനെയുടെ സെഞ്ച്വറി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനു വേണ്ടി നായകന്‍ മിസ്ബാ ഉള്‍ ഹഖും(73) ഉമര്‍ അക്മലും(74) ചേര്‍ന്ന് മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയെങ്കിലും വിജയം നല്‍കാന്‍ സാധിച്ചില്ല. അവസാന അഞ്ച് വിക്കറ്റുകള്‍ മല്ലിംഗ വീഴ്ത്തിയതോടെ പാകിസ്ഥാന്‍ തോല്‍വി ഉറപ്പിക്കുകയായിരുന്നു.
മലിംഗയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 6ന് 296; പാകിസ്ഥാന്‍ 48.5 ഓവറില്‍ 284ന് പുറത്ത്.