ശിവനെക്കുറിച്ചുള്ള പരാമര്‍ശം: സ്വാമി അഗ്നിവേശിനെ ആക്രമിച്ചു

ഭോപ്പാല്‍| WEBDUNIA|
PRO
PRO
ഹിന്ദു ദൈവമായ ശിവഭഗവാനെ കുറിച്ച് പരാമര്‍ശം നടത്തിയതിന് സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. തീവ്രഹിന്ദു സംഘടനയായ സന്‍സ്കൃതി ബച്ചാവോ മഞ്ച് പ്രവര്‍ത്തകര്‍ ആണ് അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഭോപ്പാലില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം.

“ഹിന്ദുക്കള്‍ക്ക് അമര്‍നാഥിലെ ശിവലിംഗം പവിത്രമാണ്. എന്നാല്‍ അതില്‍ നിന്ന് ഒഴുകുന്നത് ഐസ് ഉരുകി ഉണ്ടാകുന്ന വെള്ളമാണ്“- ഈ പ്രസ്താവനയാണ് രോഷത്തിന് കാരണമായത്. കാവി വസ്ത്രം ധരിച്ചവര്‍ ഇങ്ങനെ സംസാരിക്കുന്ന ശരിയല്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.

അഗ്നിവേശിന്റെ വസ്ത്രം വലിച്ചു കീറിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തലപ്പാവ് അഴിക്കാനും ശ്രമിച്ചു. പൊലീസ് ഇടപെട്ടാ‍ണ് അദ്ദേഹത്തെ രക്ഷിച്ചത്.

തന്നെ ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുന്നു എന്നും ഇനി അതേക്കുറിച്ച് സംസാരിക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നും സ്വാമി അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :