WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
മമ്മൂട്ടി കേരള സമൂഹത്തെ നന്നാക്കാനൊരുങ്ങുന്നു. നമ്മുടെ സാമൂഹ്യവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പ്രവാസി മലയാളിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്‍റെ പേര് ‘15 അവേഴ്സ്’. സഞ്ജീവ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതൊരു ആക്ഷേപഹാസ്യ ചിത്രമാണ്. പ്രാഞ്ചിയേട്ടന്‍ പോലെ, അഴകിയ രാവണന്‍ പോലെ ഒരു സിനിമ. നവാഗതനായ കാര്‍ത്തിക് ആണ് തിരക്കഥ എഴുതുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.
കമല്‍, രഞ്ജിത്, ലാല്‍ ജോസ്, വി എം വിനു തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷം മമ്മൂട്ടി ഡേറ്റ് വീതിച്ചുനല്‍കിയിരിക്കുന്നത്. കാര്‍ത്തിക്കും സഞ്ജീവ് ശിവനും പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടതോടെ ഈ വര്‍ഷം തന്നെ 15 അവേഴ്സ് തുടങ്ങാമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കി. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
മമ്മൂട്ടിയെ നായകനാക്കി ‘അപരിചിതന്‍’ എന്ന ചിത്രം മുമ്പ് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സലിംകുമാര്‍, സീമാ ബിശ്വാസ് എന്നിവര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ പണിപ്പുരയിലാണ് സഞ്ജീവ് ശിവന്‍.