പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഇനി ഫോണിലൂടെയും

ചെന്നൈ| WEBDUNIA|
PRO
പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സംവിധാനവും സ്മാര്‍‌ടാവുന്നു. പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് അന്തിമഘട്ടത്തിലാണ്. അപേക്ഷ സമര്‍പ്പിക്കലും ഫീസ്‌ അടയ്ക്കലും ഇനി സ്മാര്‍ട്ട്‌ ഫോണ്‍ വഴി ചെയ്യാനാകും.

എംപാസ്പോര്‍ട്ട്‌ സേവ എന്ന നിലവിലുള്ള ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലാണ്‌ സേവനം ലഭ്യമാകുക. ഇപ്പോള്‍ പൊതുവിവരങ്ങള്‍ മാത്രമാണ് ആപ്ലിക്കേഷനിലൂടെ ലഭിക്കുക.

പാസ്പോര്‍ട്ട്‌ സംബന്ധിച്ച പൊതുവിവരങ്ങള്‍, അടുത്തുള്ള പാസ്പോര്‍ട്ട്‌ കേന്ദ്രം, ഫീസ്‌ നിരക്ക്‌, ആപ്ലിക്കേഷന്റെ സ്റ്റാറ്റസ്‌ തുടങ്ങിയ വിവരങ്ങളാണ്‌ ലഭിക്കുന്നത്‌. അപേക്ഷ സമര്‍പ്പിക്കാനും ഫീസ്‌ അടയ്ക്കാനുമുള്ള സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പതിപ്പ്‌ പുറത്തിറങ്ങുന്നതോടെ പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്‌ കൂടുതല്‍ എളുപ്പമാകും.

ഒന്നരമാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം കണ്‍സല്‍ട്ടന്റ്‌ ഗോലോക്ക്‌ കുമാര്‍ സിംലി വ്യക്തമാക്കി.

അപേക്ഷകര്‍ക്ക്‌ ലോഗ്‌ ഇന്‍ ചെയ്യാനും അപേക്ഷ സമര്‍പ്പിക്കാനും സ്റ്റാറ്റസ്‌ പരിശോധിക്കാനും സാധിക്കും. അപേക്ഷ സമര്‍പ്പിച്ചശേഷം എആര്‍എന്‍ നമ്പര്‍ ലഭിക്കും. എന്നാല്‍ തുടര്‍ന്ന്‌ അപ്പോയിമെന്റ്‌ ലഭിക്കുന്ന മുറയ്ക്ക്‌ പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രത്തില്‍ ഹാജരാകുമ്പോള്‍ ആവശ്യമായ രേഖകളും രേഖകളുടെ ഹാര്‍ഡ്‌ കോപ്പിയും കൈവശമുണ്ടായിരിക്കണമെന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :