തമാശ പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ജയസൂര്യ. ജയസൂര്യ മിന്നിത്തിളങ്ങിയ പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സ്വപ്നക്കൂട് എന്നിവയിലെല്ലാം ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെയായിരുന്നു ഈ നടന്‍ അവതരിപ്പിച്ചത്. എന്നാല്‍ തമാശരംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു നടനെന്ന നിലയില്‍ ഒട്ടും ആത്‌മസംതൃപ്‌തി ലഭിക്കാറില്ലെന്നാണ് ജയസൂര്യ പറയുന്നത്.
അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പ്രോല്‍സാഹനം ലഭിക്കുന്നില്ല. ബ്യൂട്ടിഫുള്‍, കോക്ക്‌ടെയ്‌ല്‍, ദി ട്രെയിന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. തമിഴിലായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്‌തിരുന്നതെങ്കില്‍ കൂറെക്കൂടി പരിഗണന ലഭിക്കുമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
എന്നാല്‍ അഭിനയസാധ്യതകളുള്ള വേഷങ്ങള്‍ മാത്രമായിരിക്കില്ല തുടര്‍ന്നും അഭിനയിക്കുക. മികച്ച വേഷങ്ങള്‍ക്ക് വേണ്ടി ഹാസ്യ റോളുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. അങ്ങനെ ചെയ്‌താല്‍ ഈ ഫീല്‍ഡില്‍ നിന്ന് തന്നെ ഔട്ടാകുമെന്നും ജയസൂര്യ പറഞ്ഞു.