വൃദ്ധ ദമ്പതിമാരെ ബുദ്ധിമുട്ടിച്ചു: എയര്‍ ഇന്ത്യയ്ക്ക് 80,000 രൂപ പിഴ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് 80,000 രൂപ പിഴ ശിക്ഷ കിട്ടി. എയര്‍ ഇന്ത്യയില്‍ യാത്രചെയ്തിരുന്ന വൃദ്ധ ദമ്പതിമാരെ പരിചരിക്കാതെ ബുദ്ധിമുട്ടിച്ച കുറ്റത്തിനാണ് പിഴയൊടുക്കേണ്ടി വന്നത്.

ഉപഭോക്തൃ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. ഡല്‍ഹി നിവാസികളായ അശോക് ബജാജ്, ഭാര്യ ബിമല റാണി എന്നീ ദമ്പതികളായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടിയെടുത്തത്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ ലണ്ടനിലേക്കുള്ള യാത്ര രണ്ടുവട്ടം മുടങ്ങിയിരുന്നു. യാത്ര മുടങ്ങിയിട്ട് ഈ ദമ്പതികള്‍ക്ക് മതിയായ താമസ സൗകര്യമൊരുക്കാതെ വിമാനം അധികൃതരും ജീവനക്കാരും ബുദ്ധിമുട്ടിക്കുകയായിരുന്നു. പ്രായം ചെന്ന ദമ്പതികളെ വിമാന കമ്പനി അപമാനിച്ചെന്നും കടുത്തമാനസിക സമ്മര്‍ദ്ദത്തിന് ഇരകളാക്കിയെന്നും കോടതി വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :