വംശീയ അധിക്ഷേപം: കാംബ്ലി പൊലീസില്‍ പരാതി നല്‍കി

മുംബൈ| WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (09:31 IST)
PRO
വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി പൊലീസില്‍ പരാതി നല്‍കി. ബാന്ദ്രയിലെ പൊലീസ് സ്‌റ്റേഷനിലാണ് കാംബ്ലി പരാതി നല്‍കിയിരിക്കുന്നത്.

വിദേശ വനിതയ്ക്കെതിരെയാണ് വംശിയാധിക്ഷേപ പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി രംഗത്തെത്തിയത്. കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വിദേശ വനിത തന്നെ ‘കറുത്ത ഇന്ത്യക്കാരനെ‘ന്ന് വിളിച്ചെന്നാണ് കാംബ്ലിയുടെ പരാതി.

ബാന്ദ്ര പൊലീസില്‍ കഴിഞ്ഞദിവസമാണ് കാംബ്ലി പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വംശീയാധിക്ഷേപം തന്നെ മാനസികമായി ഏറെ വിഷമിപ്പിച്ചതായി വിനോദ് കാംബ്ലി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :