വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.
പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയത്. പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തീ കൊളുത്തുകയായിരുന്നു. വീടിനു വെളിയിലേക്കോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ യുവാവിനും രണ്ടു കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.