ചില ഏഷ്യന്‍ രാജ്യങ്ങളിലെ ഒരു വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളാണ് അടിവസ്ത്രത്തിനുള്ളില്‍ സ്പൂണുകള്‍ ഒളിപ്പിച്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് പിടികൊടുക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമ്പോള്‍ നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ കൊണ്ടുപോകുന്നതെന്ന് ഇവര്‍ മൊഴി കൊടുക്കുന്നതിനെത്തുടര്‍ന്ന് കൗണ്‍സലിംഗ് സെന്ററുകളിലും മറ്റും ഹാജരാക്കിയശേഷം മാതാപിതാക്കള്‍ക്ക് താക്കീത് നല്‍കി വിടുകയും ചെയ്യും.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിദേശകാര്യ ഓഫീസിലെ നിര്‍ബന്ധിത വിവാഹ യൂണിറ്റില്‍ മൂന്നു മാസം കൊണ്ട് ലഭിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള 400 റിപ്പോര്‍ട്ടുകളാണ് ഹെല്‍പ്‌ലൈന്‍ സ്ഥാപനമായ കര്‍മ നിര്‍വാണയാണ് യ ഈ വാര്‍ത്ത പുറത്തുവിട്ടത്. ശൈശവ വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
നിര്‍ബന്ധിത വിവാഹം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ 11 ശതമാനവും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും എട്ടു ശതമാനം ഇന്ത്യയില്‍നിന്നുമായിരുന്നു.