വിവരാവകാശ അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ഫയല്‍ ചെയ്യുന്ന വെബ് പോര്‍ട്ടലിന് തുടക്കമായി. കേന്ദ്രസര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളാണ് ആദ്യഘട്ടത്തില്‍ വെബ് പോര്‍ട്ടലിന്റെ പരിധിയില്‍ വരിക.
കേന്ദ്രമന്ത്രി വി നാരായണസ്വാമി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്ബിഐയുടെ ഇന്റെര്‍നെറ്റ് ബാങ്കിംഗ് വഴി ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും ഇതിനായി ഉപയോഗപ്പെടുത്താം.
നാല്‍പത് മന്ത്രാലയങ്ങളാണ് ആര്‍ടിഐ പോര്‍ട്ടലിന്റെ പരിധിയില്‍ വരിക. കാലക്രമേണ പൊതുമേഖല സ്ഥാപനങ്ങളെയും ആര്‍ടിഐ പോര്‍ട്ടലിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഉള്ള മന്ത്രി വി നാരായണസ്വാമി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതോടെ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് സര്‍ക്കരിന്റെ കണക്കുകൂട്ടല്‍.