വിവരം ചോര്‍ന്നു: സേനാ മേധാവികളെ വിളിച്ചു വരുത്തില്ല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സൈനിക മേധാവികളെ വിളിച്ചുവരുത്താനുള്ള നീക്കം പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റി ഉപേക്ഷിച്ചു. രാജ്യത്തിന്റെ ആയുധശേഷി വിലയിരുത്താന്‍ വേണ്ടിയാണ് സൈനിക മേധാവികളെ വിളിച്ചുവരുത്താന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി യോഗ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
കമ്മിറ്റിയിലെ ഒരംഗം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അംഗത്തിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിറ്റി വിലയിരുത്തി. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും.
ഇന്ത്യന്‍ സൈന്യത്തിന് ആവശ്യത്തിനുള്ള ആയുധശേഷിയില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിംഗ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റി സേനാ മേധാവികളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരുന്നത്.