നെടുമ്പാശ്ശേരിയില്‍ സ്വര്‍ണവേട്ട

കൊച്ചി| WEBDUNIA|
PRO
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശ്രീലങ്കയില്‍ നിന്നെത്തിയ സംഘത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.

സന്ദര്‍ശക വിസയില്‍ എത്തിയവരാണ് ഇവര്‍. 24 പുരുഷന്‍മാരും 16 സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. കൊളംബോ-കൊച്ചി വിമാനത്തില്‍ ഇന്ന് രാവിലെ 9.50നാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്.

ഇതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സംഘത്തിലെ ഒരു പുരുഷനില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. 40 അംഗ സംഘത്തെ പോലീസ് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച്ച തിരിച്ചുപോകുന്ന തരത്തിലുള്ള സന്ദര്‍ശകവിസയാണ് ഇവരുടെ കൈവശമുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :