വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 22 ജൂലൈ 2013 (18:19 IST)
PRO
കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശനമാക്കി.

മുംബൈ ഛത്രപജി ശിവജി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. യാത്രക്കാരെയും ലഗേജും പരിശോധിക്കുന്നത് കര്‍ശനമാക്കിയിരിക്കുകയാണ്.

വാഹനങ്ങളും സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :