വിമാനത്താവളം ബോംബുവെച്ച് തകര്‍ക്കുമെന്നുകാട്ടി ഇ മെയില്‍; യുവാവിനെ പൊലീസ് പിടികൂടി

കോയമ്പത്തൂര്‍| WEBDUNIA|
PRO
കോയമ്പത്തൂര്‍ വിമാനത്താവളം തീവ്രവാദികള്‍ ബോംബുവെച്ച് തകര്‍ക്കുമെന്നുകാട്ടി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇ മെയിലയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തില്‍ തീവ്രപരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെടുക്കാനായില്ല. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഒരു ഹോട്ടലില്‍ ജീവനക്കാരനായ ബാംഗ്ലൂര്‍ സ്വദേശി സാജന്‍ബാബു (29) ആണ് പിടിയിലായത്.

വ്യാഴാഴ്ചരാത്രിയാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് മെയില്‍ ലഭിച്ചത്. നിരോധിക്കപ്പെട്ട തീവ്രവാദിസംഘടനയില്‍പ്പെട്ട ഇസ്മായില്‍, ഫക്രുദീന്‍, ബിലാല്‍മാലിക്, അബൂബക്കര്‍സിദ്ദിഖ് എന്നിവര്‍ചേര്‍ന്ന് ഹോട്ടലില്‍ ഗൂഢാലോചന നടത്തുന്നത് കേട്ടുവെന്നും എയര്‍പോര്‍ട്ടില്‍ ബോംബുവെക്കാനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സാജന്‍ബാബു മെയിലയച്ചത്.

ഇ-മെയില്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ പീളമേട് പോലീസിന് കൈമാറി. പീളമേട് പോലീസിന് സിറ്റിപോലീസ്‌കമ്മീഷണര്‍ നല്‍കിയ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സാജന്‍ബാബുവിനെ അറസ്റ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷംരൂപവീതം തലയ്ക്ക് വില പ്രഖ്യാപിച്ചവരുമായ തീവ്രവാദികളെയാണ് സാജന്‍ബാബു കണ്ടെന്ന് പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :