ഇറാഖില്‍ ബോംബ് സ്ഫോടനങ്ങളില്‍ 25 മരണം

ബാഗ്ദാദ്| WEBDUNIA|
PRO
ഇറാഖില്‍ ബോംബ് സ്ഫോടനങ്ങലില്‍ നിരവധി മരണം. ഇറാഖിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 47 പേര്‍ക്ക് പരിക്കേറ്റു.

ഇറാഖിലെ രമാദിയില്‍ സൈനിക ചെക്‌പോസ്റ്റില്‍ വെച്ച് ചാവേര്‍ സ്വയംപൊട്ടിത്തെറിച്ച് 10 സൈനികരും നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. ദുജൈലില്‍ ഒരു വിവാഹച്ചടങ്ങിനിടെ വഴിയോരത്ത് ബോംബ് പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു.

മറ്റൊരു പ്രധാന നഗരമായ മൊസൂളിലും ബൈത്തിലുമുണ്ടായ വെടിവെയ്പിലും സ്‌ഫോടനത്തിലുമായി നാല് സൈനികരും മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :