പെണ്ണിനുവേണ്ടി ഒത്തുകളി: 3 റഫറിമാര്‍ അറസ്റ്റില്‍

സിംഗപ്പുര്‍| WEBDUNIA|
PRO
ഫുട്ബോള്‍ മത്സരത്തില്‍ പെണ്ണിനുവേണ്ടി ഒത്തുകളിക്കാന്‍ തയ്യാറായ മൂന്ന് ലെബനീസ് റഫറിമാര്‍ സിംഗപ്പുര്‍ പൊലീസ് പിടിയില്‍. ഏതു മത്സരത്തിലെ ഒത്തുകളിയുടെ പേരിലാണ് റഫറിമാര്‍ അറസ്റ്റിലായതെന്നു വെളിപ്പെടുത്തിയിട്ടില്ല.

പ്രധാന റഫറി അലി സബാഗ്, അസിസ്റ്റന്റ് റഫറിമാരായ അലി ഈദ്, അബ്ദുള്ള യലെബ് എന്നിവരാണ് പിടിയിലായത്. വാതുവയ്പുകാര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതിന് വേശ്യകളുടെ സേവനം വാങ്ങി ഇവര്‍ സമ്മതിച്ചെന്നാണ് കേസ്.

റഫറിമാര്‍ക്ക് സിംഗപ്പുര്‍ നിയമം അനുസരിച്ച് കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. എഎഫ്സി കപ്പില്‍ മത്സരം നിയന്ത്രിക്കേണ്ടിയിരുന്നത് ഇവരാണ്. പകരം റഫറിമാരെ കൊണ്ടുവന്നാണ് ഈസ്റ്റ് ബംഗാള്‍-ടാംപിനെസ് മത്സരം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :