വരനെ നിരസിച്ചു: കര്‍ഷകന്‍ മകളെ കൊന്നു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 21 ഫെബ്രുവരി 2012 (16:25 IST)
നിശ്ചയിച്ച വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച 25-കാരിയായ മകളെ കര്‍ഷകന്‍ കൊന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ മകള്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ് കൊലയ്ക്ക് പ്രകോപനമായത്.

മഹാരാഷ്ട്രയില്‍ സതാരയില്‍ നിന്നുള്ള ശങ്കര്‍ ബി ഷിന്‍ഡെ(65) എന്നയാളാണ് മകള്‍ ആഷയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി മകള്‍ ഉറങ്ങിക്കിടക്കവേയായിരുന്നു ഇയാള്‍ കൃത്യം നടത്തിയത്. ഇയാളുടെ ഭാര്യയും മകനും മരുമകളും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആഷയെ രക്ഷിക്കാനായില്ല.

മണിക്കൂറുകള്‍ക്ക് ശേഷം ഷിന്‍ഡെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ കോടതി റിമാന്റ് ചെയ്തു.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദാരന്തര ബിരുദം നേടിയ ആഷ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പൂനെയില്‍ നിന്നുള്ള യുവാവുമായി ആഷ പ്രണയത്തില്‍ ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :