വയലില്‍ 115 സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തി!

മഹാബുബ്നഗര്‍| WEBDUNIA|
ആന്ധ്രാ പ്രദേശിലെ ഒരു കൃഷിയിടത്തില്‍ നിന്ന് 115 സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തി. മഹാബുബ്നഗര്‍ ജില്ലയിലെ വയലില്‍ ആണ് കുടത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തിയത്.

കൃഷിയിടത്തില്‍ നിന്ന് കളപറിക്കുന്നതിനിടേയാണ് സ്വര്‍ണശേഖരം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുറേ നാണയങ്ങള്‍ ഇവര്‍ വീതിച്ചെടുക്കുകയും ചെയ്തു.

എന്നാല്‍ ചിലര്‍ ഇത് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് 115 നാണയങ്ങള്‍ കണ്ടത്. ഇവയ്ക്ക് ഒന്നു മുതല്‍ മൂ‍ന്ന് ഗ്രാം വരെ തൂക്കം വരും. ഇവയ്ക്ക് നല്ല പഴക്കമുണ്ട്.
പ്രദേശത്ത് കൂടുതല്‍ നാണയങ്ങള്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
പുരാവസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :