നീന്തല്‍ക്കുളത്തില്‍ മൈക്കല്‍ ഫെല്പ്സിന്റെ പ്രഭാവം മങ്ങുന്നു. ഷാംഗ്‌ഹായ് ലോക നീന്തലില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഫെല്‍പ്‌സിനെ മറികടന്ന് അമേരിക്കന്‍ താരം റയന്‍ ലോക്‌റ്റെ സ്വര്‍ണം സ്വന്തമാക്കി.
ഈയിനത്തിലെ മുന്‍ ലോകറെക്കോഡ് ജേതാവും നിലവിലെ ഒളിമ്പിക് സ്വര്‍ണമെഡലിനുടമയുമായ ഫെല്‍പ്‌സിന് 2009-ല്‍ റോമില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളിയാണ് ലഭിച്ചത്.
ഒരു മിനിറ്റ് 44.44 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ലോക്‌റ്റെ സ്വര്‍ണം സ്വന്തമാക്കിയത്. വെള്ളി നേടിയ ഫെല്പ്സ് നീന്തല്‍ പൂര്‍ത്തിയാക്കാന്‍ ഒരുമിനിറ്റ് 44.79 സെക്കന്‍ഡ് ആണ് എടുത്തത്. നിലവിലെ ലോകജേതാവും ലോകറെക്കോഡിനുടമയുമായ ജര്‍മനിയുടെ പോള്‍ ബീഡര്‍മാന് ( 1: 44.88 സെ.) വെങ്കലം നേടാനെ ആയുള്ളു.