സ്വര്‍ണവിലയില്‍ കുറവ്; പവന് 17360

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 40 കുറഞ്ഞ് 17360 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 2170 രൂപയെന്ന നിലയിലാണ് ഇന്നത്തെ വില.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പവന് റെക്കോര്‍ഡ് നിലയായ 17400 രൂപയില്‍ തുടരുകയായിരുന്നു. നിക്ഷേപകരുടെ ലാഭമെടുക്കലിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും ഇപ്പോള്‍ പ്രതിഫലിക്കുന്നത്.

ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.48 ഡോളര്‍ കുറഞ്ഞ് 1614.62 ഡോളര്‍ നിരക്കിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :