വന്‍ സ്വര്‍ണവേട്ട; മലയാളികളടക്കം അഞ്ചുപേര്‍ പിടിയില്‍

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (11:08 IST)
PRO
ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും ചെന്നൈയിലെത്തിയ അഞ്ചു യാത്രക്കാരില്‍ നിന്നും 20 കിലോ സ്വര്‍ണം പിടികൂടി. റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. മുഹമ്മദ് മുസ്തഫ എന്നയാളാണ് പിടിയലായവരില്‍ ഒരാള്‍. മറ്റുള്ളവരെ കുറിച്ചുള്ള വിവരം റവന്യൂ ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടില്ല.

ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ വിമാനത്താവളത്തില്‍ വ്യാപകമായി സ്വര്‍ണക്കടത്ത് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് പരിശോധന ശക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :