ധോണിയുടെ വെടിക്കെട്ടിന് റെയ്നയുടെ അകമ്പടി, ചെന്നൈയ്ക്ക് ജയം

റാഞ്ചി| WEBDUNIA|
PRO
PRO
മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന് റെയ്നയുടെ അകമ്പടിയും കൂടിയായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിടിലന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പാളിയെങ്കിലും ധോണിയുടെയും റെയ്നയുടെയും മികവില്‍ 202 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വച്ച സണ്‍റൈസേഴ്‌സ് 12 റണ്‍സിന് പരാജയപ്പെടുക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 19 പന്തില്‍ 8 സികസറും 1 ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താകാതെ 63 റണ്‍സാണ് നായകന്‍ ധോണി അടിച്ചുകൂട്ടിയത്.

റെയ്‌നയാകട്ടെ 57 പന്തില്‍ 84 റണ്‍സ് നേടിക്കുകയും സണ്‍റൈസേഴ്‌സിന്റെ ഒരു വിക്കറ്റ് തെറിപിക്കുകയും ചെയ്തു. റെയ്‌നയാണ് മാന്‍ ഓഫ് ദി മാച്ച്. ഡാരന്‍ സമി(50), ശിഖര്‍ ധവാന്‍(48), പാര്‍ത്ഥിവ് പട്ടേല്‍(37) എന്നിവര്‍ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിരയില്‍ മികച്ച പ്രകടനം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :