വനിതാ കമ്മീഷന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് സോംനാഥ് ഭാരതി
ന്യൂഡല്‍ഹി |
WEBDUNIA|
PRO
PRO
വനിതാ കമ്മീഷന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് ഡല്‍ഹി നിയമമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോംനാഥ് ഭാരതി. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്.
ഡല്‍ഹി വനിതാ കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. വനിതാ കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്നും സോംനാഥ് ഭാരതി ആരോപിച്ചു.
ഉഗാണ്ട സ്വദേശിനികള്‍ താമസിക്കുന്ന സ്ഥലത്തെ റെയ്ഡിനെ ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് മൊഴിയെടുക്കാന്‍ സോംനാഥ് ഭാരതിയോട് ഹാജരാകണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാരതി ഹാജരായിരുന്നില്ല.