ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 15 മെയ് 2015 (16:18 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രരയുടെ ഭൂമിയിടപാട് അന്വേഷിക്കാന്‍
ഹരിയാന സര്‍ക്കാര്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റീസ് എസ്എന്‍ ധിന്‍ഗ്രയാണ് കമ്മീഷന്‍ അധ്യക്ഷന്‍. മുന്‍ ഹരിയാന സര്‍ക്കാര്‍ വധ്രയ്ക്കും മറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും വേണ്ടി ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്തതായും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗുഡ്ഗാവിലെ എണ്‍പത്തിമൂന്നാം സെക്ടറില്‍ കൊമേഴ്‌സ്യല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കിയതാണ് പ്രധാനമായും അന്വേഷിക്കുക. വധ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിക്ക് ഉള്‍പ്പെടെ പതിനാറോളം ലൈസന്‍സുകളാണ് ടൗണ്‍ പ്ലാനിംഗ് വിഭാഗം നല്‍കിയത്. ലൈസന്‍സ് ലഭിച്ച ശേഷം 2.70 ഏക്കര്‍ ഭൂമി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 58 കോടി രൂപയ്ക്ക് ഡിഎല്‍എഫിന് വിറ്റതോടെയാണ് വിവാദമായത്. ഇടപാടില്‍ സര്‍ക്കാരിന് 41.51 കോടി രൂപയുടെ നഷ്ടമുണ്ടായായി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.