ന്യൂഡല്‍ഹി|
vishnu|
Last Updated:
ശനി, 9 മെയ് 2015 (17:05 IST)
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിക്കും, അമിത് ഷായുടെ കൈയ്യിലുള്ള ബിജെപിക്കും പഴയ പടക്കുതിരയായ അദ്വാനിയെ വേണ്ടെങ്കിലും അദ്വാനിയെ പാട്ടിലാക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടങ്ങി. അദ്വാനിയ്ക്ക് ഹിന്ദുക്കള്‍ പുണ്യ തീര്‍ഥമെന്ന് വിശ്വസിക്കുന്ന
കതാസ് രാജ് ക്ഷേത്രത്തിലെ തീര്‍ഥജലം അദ്വാനിക്ക് നല്‍കിയാണ് പാകിസ്ഥാന്‍ നീക്കം തുടങ്ങിയത്. ക്ഷേത്രത്തിന് സമീപത്തുള്ള അമര്‍കുണ്ഡ് എന്ന പാവനമായ ക്ഷേത്രക്കുളത്തിലെ ജലമാണ് മണ്‍കുടത്തിലാക്കി പാക് ഹൈകമ്മീഷ്ണര്‍ അബ്ദുല്‍ ബാസിത് അദ്വാനിയ്ക്ക് അയച്ചത്.
12 വര്‍ഷത്തെ വനവാസ സമയത്ത് പാണ്ഡവര്‍ നാല് ദിവസം കതാസ് രാജ് ക്ഷേത്രത്തില്‍ തങ്ങിയിരുന്നതായാണ് ഐതിഹ്യം. ക്ഷേത്രത്തിലെ കുളം ശിവന്റെ കണ്ണുനീരില്‍ നിന്ന് ഉണ്ടായതാണെന്നുമാണ് വിശ്വാസം. ഭാര്യ സതി ദക്ഷയാഗത്തില്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിയോഗ ദുഖത്തില്‍ ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികളാണ് കുളമായി രൂപപ്പെട്ടതെന്നാണ് ഐതിഹ്യം. ഒരു കണ്ണില്‍ നിന്നുതിര്‍ന്ന ജലത്തില്‍ നിന്നാണ് അജ്മീറിലെ പുഷ്‌കര്‍ തടാകം രൂപപ്പെട്ടതെന്നും ഐതിഹ്യം പറയുന്നു.
2005ല്‍ പാക്കിസ്ഥാന്റെ പ്രത്യേക ക്ഷണമനുസരിച്ച് അദ്വാനി കതാസ് രാജ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രം പുതുക്കിപ്പണിഞ്ഞ ശേഷം ഭക്തര്‍ക്ക് തുറന്നു കൊടുത്ത സമയത്താണ് അദ്വാനി സന്ദര്‍ശിച്ചത്. ക്ഷേത്രത്തിന്റെ പുരോഗതിയെ കുറിച്ച് അദ്വാനി തുടര്‍ന്നും അന്വേഷിച്ചിരുന്നു.