മുംബൈ: മലയാളി താരം സഞ്ജു വി സാംസണിനെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് സഞ്ജു ശ്രദ്ധിക്കപ്പെട്ടത്.