ലൈലാ ഖാന്റെ കൊല സ്ഥീരികരിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ്

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ബോളിവുഡ് നടി ലൈലാ ഖാനും കുടുംബവും വെടിയേറ്റു കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലില്‍ ദുരൂഹത തുടര്‍ന്നു. കശ്മീര്‍ പൊലീസിന്റെ പിടിയിലായ പര്‍വേഷ് ഇക്ബാല്‍ തക് ആണ് ലൈലയും കുടുംബവും മുംബൈയില്‍ കൊല്ലപ്പെട്ടതായി പൊലീസിന് മൊഴി നല്‍കിയത്. ഇത് സത്യമാണെന്ന് തന്നെയാണ് കശ്മീര്‍ പൊലീസ് വിശ്വസിക്കുന്നത്. എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് മുംബൈ പൊലീസിന്റെ നിലപാട്.

ലൈലയെയും കുടുംബത്തെയും മൂന്ന് പേര്‍ ചേര്‍ന്നാണ് വധിച്ചതെന്നും മൃതദേഹങ്ങള്‍ മുംബൈയില്‍ എവിടെയോ മറവ് ചെയ്തിട്ടുണ്ടെന്നുമാണ് ടകിന്റെ മൊഴി. 2011 ഫെബ്രുവരിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും ഇയാള്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് ലൈലയേയും കുടുംബാഗങ്ങളേയും കാണാതായത്. ലൈലയ്ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്ത് നടന്ന സ്ഫോടനത്തില്‍ അവര്‍ പങ്കുള്ളതായും സംശയിക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :