അത്താഴവിരുന്നിന് ക്ഷണിച്ചില്ല; അയല്‍ക്കാരനെ കൊന്നു

ലക്നൌ| WEBDUNIA|
PRO
PRO
അത്താഴവിരുന്നിന് ക്ഷണിക്കാത്തതിന്റെ പകയില്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് കൊല നടന്നത്. ഭിംനഗര്‍ ജില്ലയില്‍ നിന്നുള്ള നിസാമുദ്ദീന്‍ ആണ് അയല്‍ക്കാരനായ സലിമിനെ കൊലപ്പെടുത്തിയത്.

ബുധനാഴ്ചയാണ് സലിമിന്റെ വീട്ടില്‍ അത്താഴവിരുന്ന് നടന്നത്. മതപരമായ ചടങ്ങിന്റെ ഭാഗമായിരുന്നു അത്. അയല്‍ക്കാരെയെല്ലാം വിരുന്നിന് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ നിസാമുദ്ദീനെ ഒഴിവാക്കി.

ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് ഇയാള്‍ സലിമിനെ കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :