ഭീകരനെ പോലെയാണ് മോഹനനെ കസ്റ്റഡിയില്‍ എടുത്തത്: എളമരം കരീം
കോഴിക്കോട്|
WEBDUNIA|
PRO
PRO
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും അന്യായമാണെന്ന് മുതിര്‍ന്ന സി പി എം നേതാവ് എളമരം കരീം. ഒരു നോട്ടീസ് പോലും നല്‍കാതെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീകരരെ അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് മോഹനനെ അറസ്റ്റ് ചെയ്തതെന്ന് കരീം കുറ്റപ്പെടുത്തി.
മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മോഹനന്‍ പൊലീസിന് മുന്നില്‍ ഹാജരാകുമായിരുന്നെന്നും കരീം പറഞ്ഞു. അതേസമയം, മുന്‍കൂട്ടി അറിയിക്കാതെ ബലാത്ക്കാരമായി മോഹനനെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സി പി എം നേതൃത്വം.
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് പി മോഹനനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മറ്റു സി പി എം നേതാക്കള്‍ക്കൊപ്പം ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.