ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ലൈംഗികപീഡനകുറ്റം ചുമത്തി മന്ത്രിക്കെതിരെ പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തിരുന്നു.
സെപ്റ്റംബര്‍ 11ന് മന്ത്രി വസതിയില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം നടത്തിയത്. കൂടാതെ മന്ത്രി പീഡനത്തിനുശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതി ആരോപിച്ചു. തുടര്‍ന്ന് പൊലീസും യുവതിയും കോടതിയെ സമീപിക്കുകയും കോടതി മന്ത്രിക്കെതിരെ കേസ് റജിസ്ട്രര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എതിരാളികള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു മന്ത്രി ആരോപിച്ചു. യുവതി മാനഭംഗം നടത്തിയെന്ന് ആരോപിക്കുന്ന ദിവസം വസതിയില്‍ ഒരുപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെന്നും യുവതി ഇതിനു മുന്‍പും കള്ളക്കഥകള്‍ മെനയാറുണ്ടെന്നും മന്ത്രി പറഞ്ഞു.