അഴിമതിയ്‌ക്കെതിരായ ഏറ്റവും ശക്‌തമായ ആയുധമാണ് ലോക്‌പാല്‍ ബില്‍ . അഴിമതിയ്‌ക്കെതിരായ ആദ്യ പടിയായിരുന്നു വിവരാവകാശ നിയമം. ഇത് കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബന്ധമാണ്.
ആം ആദ്‌മിയുടെ സമ്മര്‍ദ്ദം മൂലമാണ് ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.