ഖനനത്തിന് അനുമതി; സിബിഐ അന്വേഷണം വേണം, മൂന്നുകോടി അഴിമതിയുടെ കഥ കൂടി പുറത്തുവരാനുണ്ട്

തിരുവനന്തപുരം| WEBDUNIA|
PRO
ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം വേണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.

ഖനനാനുമതി സംബന്ധിച്ച് മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സിപിഎം അന്വേഷണവും വേണം. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് കരീമിനെ മാറ്റിനിര്‍ത്തി അന്വേഷണത്തിന് ഉത്തരവിടണം.

അഞ്ചു കോടി രൂപയുടെ കോഴ ആരോപണം മാത്രമല്ല, മൂന്നു കോടിയുടെ കഥ കൂടി പുറത്തുവരാനുണ്ടെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചക്കിട്ടപ്പാറയിലെ 406.45 ഹെക്ടര്‍, മാവുരിലെ 53.91 ഹെക്ടര്‍, നെടുമണ്ണൂര്‍ കാക്കൂരിലെ 251.22 ഹെക്ടര്‍ ഉള്‍പ്പെടെ 741.60 ഹെക്ടര്‍ സ്ഥലത്താണ് എംഎസ്പിഎല്‍ കമ്പനിക്ക് ഖനനത്തിന് എളമരം കരീം അനുമതി നല്‍കിയത്.

വനംവകുപ്പിന്റെയോ പരിസ്ഥിതി വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ലൈസന്‍സ് നല്‍കിയതെന്നും ജോര്‍ജ് ആരോപിച്ചു.എളമരത്തിനും നൗഷാദിനും എതിരെ ആരോപണം ഉന്നയിച്ച ഡ്രൈവര്‍ സുബൈര്‍ നൗഷാദിനെക്കാള്‍ സമ്പന്നനാണ്.
പെണ്ണുകേസില്‍ അയാളെ കുടുക്കി അകത്താക്കാന്‍ എളമരം ശ്രമിച്ചു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടു. പെണ്ണുകേസില്‍ പ്രതിയാണെങ്കില്‍ പിന്നെ എന്തിനാണ് എട്ടു വര്‍ഷം ഡ്രൈവറായി വച്ചതെന്നും ജോര്‍ജ് ഉന്നയിച്ചു.

ഖനനാനുമതി സംബന്ധിച്ച ദുരുഹതകള്‍ പുറത്തുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :