ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു

മുംബൈ| WEBDUNIA|
PRO
PRO
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. റിയാദില്‍ നിന്ന് 158 യാത്രക്കാരുമായി മുംബൈയില്‍ എത്തിയ ജെറ്റ് എയര്‍വെയ്സിന്റെ ഇടതുഭാഗത്തുള്ള എഞ്ചിനാണ് തീ പിടിച്ചത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ 5.40 ഓടെയാണ്‌ വിമാനം മുംബൈയിലെത്തിയത്‌. എഞ്ചിന്‍ തീ പിടിച്ചതായ മുന്നറിയിപ്പ്‌ ലഭിച്ച ഉടന്‍ തന്നെ പൈലറ്റ് ഇടതുഭാഗത്തെ എഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇതാണ് വന്‍‌ദുരന്തം ഒഴിവാകാന്‍ കാരണം.

ലാന്‍ഡിംഗിന്‌ ശേഷവും തീ കണ്ട ഭാഗത്തുനിന്നും പുക ഉയരുന്നുണ്ടായിരുന്നു. സാങ്കേതിക തകരാറാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :