ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിച്ച 16കാരി ആത്മഹത്യ ചെയ്തു

റാബത്ത്| WEBDUNIA|
PRO
PRO
ബലാത്സംഗം ചെയ്ത ക്രൂരനെ, കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിവാഹ ശേഷവും ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ തുടരുകയായിരുന്നു. ഇത് സഹിക്കാനാവതെ പെണ്‍കുട്ടി എലിവിഷം കഴിച്ച് മരിക്കുകയായിരുന്നു. ആമിന ഫിലാലി എന്ന മൊറോക്കോക്കാരിയാണ് ആത്മഹത്യ ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിന്ന് ഒഴിവാകാനാണ് പീഡിപ്പിച്ചയാള്‍ മൊറോക്കോയിലെ നിയമമനുസരിച്ച് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇത് സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് ‍പോയി ബലാത്സംഗം ചെയ്ത പ്രതിക്ക്‌ അവളെ വിവാഹം കഴിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാകാം. വിവാഹം കഴിക്കുന്നതുവഴി, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനം കാക്കാന്‍ പ്രതി തയ്യാറായി എന്നാ‍ണ്‌ മോറോക്കോയിലെ നിയമത്തില്‍ പറയുന്നത്.

ഈ നിയമത്തിന്റെ ആനുകൂല്യത്തില്‍ നിരവധി പ്രതികള്‍ രക്ഷപ്പെടുന്നത് സ്വാഭാവികമായ പശ്ചാത്തലത്തില്‍ ഇതിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

English Summary: Amina Filali, 16, drank rat poison last week in order to kill herself because she had been made to marry the man who raped her when she was 15 years old.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :