മംഗലാപുരം|
Last Modified ബുധന്‍, 6 മെയ് 2015 (18:26 IST)
രൂപേഷിനെയും ഷൈനയെയും അറസ്റ്റ് ചെയ്തതോടെ വലിയ ആശ്വാസത്തിലാണ് കേരള, കര്‍ണാടക, ആന്ധ്ര പൊലീസ്. മാവോയിസ്റ്റ് നീക്കങ്ങളുടെ ചുക്കാന്‍ പിടിച്ച നേതാവ് അകത്തായതോടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ തടയാനാകുമെന്ന് പൊലീസ് കരുതുന്നു. എന്നാല്‍ പൊലീസിനും മൂന്ന് സംസ്ഥാനങ്ങളിലെയും ആഭ്യന്തരവകുപ്പിനും തലവേദന സൃഷ്ടിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
രൂപേഷിന് പകരക്കാരനെ മാവോയിസ്റ്റ് നേതൃത്വം ചുമതലയേല്‍പ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സ്വദേശിയായ വിക്രം ഗൌഡയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
വിക്രം ഗൌഡയെ സഹായിക്കാനായി കൃഷ്ണമൂര്‍ത്തി എന്ന നേതാവിനെയും ചുമതലപ്പെടുത്തിയെന്നാണ് വിവരം.
കബനീദളം, ഭവാനീദളം എന്നീ പോരാട്ടവിഭാഗങ്ങളുടെ ചുമതല ഇനി വിക്രം ഗൌഡയ്ക്കായിരിക്കും. കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലാസമിതിയുടെ ഭാഗമായാണ് ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.