കോയമ്പത്തൂര്‍|
Last Updated:
ബുധന്‍, 6 മെയ് 2015 (18:09 IST)
കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിയുനേയും ഷൈനയെയും കാണാന്‍ ബന്ധുക്കളെ ജയില്‍ അധികൃതര്‍ അനുവദിച്ചില്ല.
ഇന്ന് രാവിലെയാണ് മാതാപിതാക്കളെ കാണാന്‍ രൂപേഷിന്റെ മക്കളായ ആമിയും തച്ചുവും കോയമ്പത്തൂരിലെത്തിയത്.
മണിക്കൂറുകളോളം ജയിലിന് പുറത്ത് കാത്തുനിന്നെങ്കിലും രൂപേഷിനെയും ഷൈനയെയും കാണാന്‍ ഇവരെ അനുവദിച്ചില്ല.
സന്ദര്‍ശനാനുമതി ലഭിച്ച ബന്ധുക്കള്‍ ഇവരെ കാണാനായി അഞ്ചു മണിക്കൂറോളം
കാത്തിരുന്നെങ്കിലും ഇരുവരെയും കാണാന്‍ ബന്ധുക്കള്‍ക്കു സമയം അനുവദിച്ചില്ല. കൂടുതല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന കാരണമാണ് ഇതിന് ജയില്‍ അധികൃതര്‍ പറഞ്ഞത്.കോടതിയില്‍ വച്ചും ഇവരെ കാണാന്‍ അനുവദിച്ചില്ല.
തിങ്കളാഴ്ച അറസ്റിലായ ഇവര്‍ കോയമ്പത്തൂരിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇന്നു വൈകുന്നേരം വീണ്ടും ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ ഇന്ന് തമിഴ്നാടിന്റെ കസ്റ്റഡിയില്‍ വിടും. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിടുക. രൂപേഷിന്റെയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനമുണ്ടെന്ന് മകള്‍ ആമി പറഞ്ഞിരുന്നു.