തൃശൂര്|
JOYS JOY|
Last Modified ചൊവ്വ, 5 മെയ് 2015 (13:11 IST)
രൂപേഷിനും ഷൈനയ്ക്കുമെതിരായ കേസുകള്‍ പൊലീസ് കെട്ടിച്ചമച്ചതെന്ന് രൂപേഷിന്റെ മകള്‍ ആമി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആമി. രൂപേഷും ഷൈനയും പ്രത്യയശാസ്ത്രത്തില്‍ ഉറച്ചു നിന്ന് പോരാടുകയാണ് ചെയ്തതെന്നും ആമി പറഞ്ഞു.
ഇവര്‍ ആരുടെയും മുതല്‍ തട്ടിപ്പറിച്ചെടുക്കുകയോ വലിയ വീട് കെട്ടിപ്പൊക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല. രൂപേഷിന്റെയും ഷൈനയുടെയും മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നെന്നും ആമി പറഞ്ഞു.
അതേസമയം, പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരള പൊലീസ് ചോദ്യം ചെയ്യുകയാണ്. ആഭ്യന്തര സുരക്ഷാവിഭാഗം ഡി വൈ എസ് പി വാഹിദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
രൂപേഷ്, ഭാര്യ ഷൈന, കൂട്ടാളികളായ അനൂപ്, ഈശ്വര്‍, കണ്ണന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇതില്‍ അനൂപ് എന്നയാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.