കുന്ദ്രയെ പിന്തുണച്ചുള്ള ട്വീറ്റ് വ്യാജമെന്ന് സഞ്ജു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വാതുവയ്പ്പ് കേസില്‍ അകപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയെ പിന്തുണച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത് താന്‍ അല്ലെന്ന് മലയാളി താരം സഞ്ജു വി സാംസണ്‍. ആരോ ചെയ്ത വ്യാജ ട്വീറ്റ് ആണ് അതെന്നും സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ പേരില്‍ ട്വീറ്റ് വന്നത് വിവാദമായിരുന്നു.

‘കുന്ദ്ര വാതുവെപ്പ് നടത്തിയെന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു‘ സഞ്ജുവിന്റെ പേരില്‍ വന്ന ട്വീറ്റ്. എന്നാല്‍ തന്റെ പേരില്‍ അത്തരമൊരു ട്വിറ്റര്‍ അക്കൗണ്ടില്ലെന്ന് സഞ്ജു പറഞ്ഞു. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച ആരോ ചെയ്ത ട്വീറ്റ് ആകാം അതെന്നും സഞ്ജു പറഞ്ഞു.

മൂന്നു ഐപി‌എല്‍ സീസണുകളില്‍ താന്‍ വാതുവെപ്പ് നടത്തിയെന്ന് കുന്ദ്ര സമ്മതിച്ചതായി കഴിഞ്ഞദിവസം ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ഭാര്യ ശില്പ ഷെട്ടിക്കും വാതുവയ്പ്പില്‍ പങ്കുണ്ടെന്ന് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :