'ട്വീറ്റ്' ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലും!

ലണ്ടന്‍| WEBDUNIA|
PRO
PRO
'ട്വീറ്റ്'എന്ന വാക്ക് പുതുതലമുറക്ക് അപരിചിതമല്ല. ട്വീറ്റും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടംപിടിച്ചു. സാമൂഹികസൗഹൃദകൂട്ടായ്മാ സൈറ്റായ ട്വിറ്ററില്‍ കുറിക്കുന്ന അഭിപ്രായങ്ങളാണ് ട്വീറ്റ്. പക്ഷികളുടെ ചിലയ്ക്കല്‍ എന്ന അര്‍ഥത്തില്‍ ഈ വാക്ക് നേരത്തേതന്നെ നിഘണ്ടുവിലുണ്ട്.

പത്തുവര്‍ഷത്തോളം ഉപയോഗിച്ചശേഷംമാത്രം വാക്ക് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുകയെന്ന പതിവ് ലംഘിച്ചാണ് നടപടിയെന്ന് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ മുഖ്യപത്രാധിപര്‍ ജോണ്‍ സിംപ്‌സണ്‍ പറഞ്ഞു. ഈ മാസം പുറത്തിറങ്ങുന്ന പതിപ്പിലാണ് വാക്കുള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തെ മിക്ക രാഷ്ട്രത്തലവന്മാരും ട്വിറ്റര്‍ ഉപയോക്താക്കളാണ്. സിനിമാതാരങ്ങളടക്കമുള്ളവരും ജനങ്ങളുമായി സംവദിക്കാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :