രാഹുലിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു കനിഷ്ക സിംഗും ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (11:13 IST)
PRO
വിവാദ ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കനിഷ്‌ക സിംഗും പങ്കാളിയാണെന്ന്‌ ബിജെപിയുടെ മുന്‍ എംപിയും ദേശീയ സെക്രട്ടറിയുമായ കിരിത്‌ സോമയ്യ.

ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ സിബിഐക്ക്‌ കത്തയച്ചു. ബൊഫോഴ്സ് ഇടപാട്‌ പോലെ അഗസ്‌റ്റ വെസ്‌റ്റ്ലാന്റ്‌ ഹെലിക്കോപ്റ്റര്‍ ഇടപാടിലും ഇന്ത്യന്‍ ബന്ധത്തിന്‌ സുവ്യക്‌തമായ തെളിവുണ്ടെന്നും കരാര്‍ നല്‍കുന്നതില്‍ കനിഷ്‌ക സിംഗിന്റെ ഇടപെടല്‍ ഉണ്ടെന്നും സോമയ്യ ആരോപിച്ചു.

കനിഷ്‌കയുടെ പിതാവ്‌ എസ്‌കെ സിംഗിന്റെ കൂടി ഉടമസ്‌ഥതയിലുളള എംആര്‍ എംജിഎഫ്‌ എന്ന റിയല്‍ എസ്‌റ്റേറ്റ്‌ സ്‌ഥാപനം ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്നും കോപ്‌റ്റര്‍ ഇടപാടിലെഇടനിലക്കാരന്‍ ഗീഡോ ഹാസ്‌കെ ഈ കമ്പനിയുടെ മുന്‍ ഡയറക്‌ടറായിരുന്നു എന്നും ബിജെപി നേതാവ്‌ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :