രാഹുലിനെതിരേ നിയമനടപടിയ്ക്ക് ആര്‍എസ്‌എസ്‌

ന്യൂഡല്‍ഹി| WEBDUNIA|
PRO
കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ നിയമനടപടിക്കൊരുങ്ങി ആര്‍എസ്എസ്‌. മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ്‌ സംഘം നിയമനടപടിക്കൊരുങ്ങുന്നത്‌.

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് വക്താവ് റാം മാധവ് പറഞ്ഞു.

മഹാരാഷ്‌ട്രയിലെ താനെ ജില്ലയില്‍ കോണ്‍ഗ്രസ്‌ റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ രാഹുല്‍ ഗാന്ധി ആര്‍എസ്‌എസിനെതിരായ പരാമര്‍ശം ഉന്നയിച്ചത്‌. ആര്‍എസ്‌എസ്‌. കൊലപ്പെടുത്തിയ ഗാന്ധിജിയെ അനുകൂലിച്ച്‌ ഇന്ന്‌ അവരുടെ ആളുകള്‍ സംസാരിക്കുകയാണ്‌ എന്നാണ്‌ രാഹുല്‍ ഗാന്ധി പറഞ്ഞത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :