സീറ്റ് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്ക് ശേഷം തീരുമാനം
തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 8 ഫെബ്രുവരി 2014 (10:26 IST)
PRO
കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നീ പാര്‍ട്ടികളുമായിട്ട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്.
ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ചോദിച്ചതെന്നതിനാല്‍ ഹൈക്കമാന്‍ഡുമായി സംസാരിച്ചശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇരുപാര്‍ട്ടികളുമായുള്ള ചര്‍ച്ച ഇനിയും തുടരും.
കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റാണ് കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം. മാണിയും പി ജെ ജോസഫും ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജയസാധ്യതയുള്ള രണ്ടാമതൊരു സീറ്റെന്നതാണ് ഈയാവശ്യത്തിന് അടിസ്ഥാനം.
വടകര സീറ്റാണ് സോഷ്യലിസ്റ്റ് ജനത പ്രധാനമായും ആവശ്യപ്പെട്ടത്. സോഷ്യലിസ്റ്റ് ജനതയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എ കെ. ആന്റണിയും ഹൈക്കമാന്‍ഡുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂ.