നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജോലിക്കാരി രാധ മാനഭംഗത്തിന് ഇരയായിരുന്നുവെന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി ഡോ. ഷേര്‍ളി വാസു. പതിനൊന്ന് ഡോക്‌ടര്‍മാര്‍ ചേര്‍ന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാധ്യമങ്ങളുടെ അമിത ഇടപെടല്‍...