ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (14:31 IST)
രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ഡല്‍ഹി പൊലീസ് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച സംഭവത്തില്‍ പാര്‍ല്‍മെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തെ ചാരവൃത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിഷേഷിപ്പിച്ചത്.
എന്നാല്‍ ആരോപണം പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു നിഷേധിച്ചു. നടപടി സുരക്ഷ പരിശോധനയുടെ ഭാഗമാണെന്നും ഇതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നും നായിഡു പറഞ്ഞു.
കഴിഞ്ഞദിവസം രാഹുലിന്റെ വീട്ടിലെത്തിയ ഡല്‍ഹി പൊലീസ് രാഹുലിന്റെ കണ്ണുകളുടെയും മുടിയുടെയും നിറം, പിതാവിന്റെ പേര്, സുഹൃത്തുക്കളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ പ്രധാനവ്യക്തികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പതിവായി നടത്തുന്ന നടപടി ക്രമമാണെണ് ഇവിടെയും നടന്നതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി.