മസറത് ആലത്തിനെതിരായ കേസുകളില്‍ നടപടി തുടരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി.| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (15:22 IST)
കശ്മീര്‍ വിഘടനവാദി നേതാവ് മസറത് ആലം ഭട്ടിനെതിരെയുള്ള
27 കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കാശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇതുകൂടാതെ ഭട്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഗവര്‍ണറുടെ ഭരണകാലത്താണ് ആലത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചതായും രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു. മഹാത്മ ഗാന്ധിയെ ബ്രിട്ടീഷ് ഏജെന്റെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രമേയം പാസാക്കണമെന്നും ലോക്സഭയില്‍ ആവശ്യമുയര്‍ന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലുംപിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :