ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (18:25 IST)
രാഹുല്‍ ഗാന്ധി എവിടെയെന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി നീട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാഹുല്‍ ഇന്ന് ഡല്‍ഹിയിലെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഈ ആഴ്ച അവസാനം മാത്രമേ എത്തു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.
നേരത്തെ കേരള സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, വിനോദ് മേത്ത എന്നിവര്‍ മരിച്ചപ്പോള്‍
രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഐസിസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് രാഹുല്‍ തിരിച്ചെത്തിയെന്ന്
അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കിയിരുന്നു.
രാഹുല്‍ അവധിയിയെടുത്തത് പാര്‍ട്ടിയുടെ ഭാവിപരിപാടികളെക്കുറിച്ച് ചിന്തിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിശദീകരണം. എന്നാല്‍ രാഹുല്‍ എവിടെയാണ് പോയതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.
പാര്‍ലമെന്റില്‍ നിര്‍ണായകമായ ബില്ലുകള്‍ പാസാക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുലിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.