ന്യൂഡല്‍ഹി|
rahul balan|
Last Updated:
വെള്ളി, 1 ഏപ്രില്‍ 2016 (17:29 IST)
രാഷ്ട്രപതിയാകാനുള്ള യോഗ്യത തനിക്ക് ഇല്ലെന്ന് ബോളീവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി അമിതാഭ് ബച്ചനെ നിര്‍ദ്ദേശിക്കാന്‍ നരേന്ദ്ര മോദി ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ‘ബിഗ് ബി’ എത്തിയത്.
ഇത്തരം ഒരു ആവശ്യം ബി ജെ പിയുമായി ബന്ധപ്പെട്ട ആരുംതന്നെ തന്നോട് പറഞ്ഞിട്ടില്ല. ഇന്ത്യയേപ്പോലുള്ള ഒരു രാജ്യത്തിന്റെ രാഷ്ട്രപതി പദം എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അത്തരമൊരു സ്ഥാനത്ത് ഇരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ മാധ്യമമായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബച്ചനെ രാഷ്ട്രപതിയാക്കുന്നതില്‍ നരേന്ദ്ര മോദിക്ക് താല്‍പ്പര്യമുണ്ടെന്ന് അമര്‍ സിംങ്ങ് വെളിപ്പെടുത്തിയിരുന്നു. ബച്ചന്‍ കുടുംബവുമായി വളരെയേറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് അമര്‍ സിംഗ്.