സുരേഷ് ഗോപിയെ കളത്തിലിറക്കും; വേണ്ടിവന്നാല്‍ മോദിയുമായി ചര്‍ച്ച, ബിജെപിയുടെ ലക്ഷ്യം എങ്ങനെയും അക്കൌണ്ട് തുറക്കുക

ഏതുവിധേനയും സുരേഷ് ഗോപിയെ മത്സരരംഗത്ത് ഇറക്കുക എന്നതാണ് ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം

 സുരേഷ് ഗോപി , നിയമസഭ തെരഞ്ഞെടുപ്പ് , ആര്‍എസ്എസ് , നരേന്ദ്ര മോദി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (03:45 IST)
നിയമസഭ തെരഞ്ഞെടുപ്പ് നീട്ടിവെച്ച സാഹചര്യത്തില്‍ ബിജെപിയുടെ തുറുപ്പ് ചീട്ടായി സുരേഷ് ഗോപി മത്സരംഗത്ത് ഉണ്ടായാക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തിയതി മെയ് പതിനാറിലേക്ക് നീട്ടിയതും താരത്തെ മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം നിര്‍ബന്ധം പിടിക്കുന്നതുമാണ് പുതിയ സാഹചര്യത്തിന് വഴിയൊരുക്കിയത്.

വട്ടിയൂര്‍ക്കാവില്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെതിരെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സെന്‍‌ട്രലില്‍ താരത്തെ നിര്‍ത്താനുള്ള ശക്തമായ നീക്കവും നടക്കുന്നുണ്ട്. പദ്ധതി വിജയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ആക്ഷന്‍ ഹീറോ ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരവുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏതുവിധേനയും സുരേഷ് ഗോപിയെ മത്സരരംഗത്ത് ഇറക്കുക എന്നതാണ് ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം. നേമത്ത് മുതിര്‍ന്ന നേതാവ് രാജഗോപാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് വട്ടിയൂര്‍ക്കാവിലേക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്.











അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :