രാജ്യത്ത് കൊടുംചൂട് തുടരുന്നു; 750 ലധികം മരണം

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (09:22 IST)
രാജ്യത്ത് അത്യുഷ്‌ണം തുടരുന്നു. കൊടുംചൂടിലും അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലും മാത്രമായി 750 ല്‍ അധികം ആളുകള്‍ ആണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ആന്ധ്രയിലും തെലങ്കാനയിലും മാത്രം മരണം 532 ആയി.

മെയ് 30 വരെ ചൂട് ഇതേ രീതിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലും പശ്ചിമബംഗാളിലുമായി 36പേരും ഇതിനകം മരിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ച പകല്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. അടുത്ത മൂന്നുദിവസംകൂടി ഇതേ കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് നല്കുന്ന മുന്നറിയിപ്പ്.

വ്യാഴാഴ്ചയോടെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശിലും ചില പ്രദേശങ്ങളില്‍ ചൂട് 48 ഡിഗ്രിയോടടുത്തു. അലഹാബാദില്‍ 47.7 ഡിഗ്രിയായിരുന്നു താപനില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :